
നിലമ്പൂർ : നിലമ്പൂർ കോടതിപ്പടിയിൽ ജല അതോറിറ്റിയുടെ വിതരണ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ജല അതോറിറ്റി പൊതുമരാമത്ത് അധികൃതരെ പല തവണ അറിയിച്ചിട്ടും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല.നടപ്പാതയിൽ ഒരിടത്ത് മാത്രമായിരുന്നു ആദ്യം പൈപ്പ് പൊട്ടിയ നിലയിൽ കാണപ്പെട്ടിരുന്നത്. 
നന്നാക്കാത്തതിനെ തുടർന്ന് ഇപ്പോൾ ടാർ ചെയ്ത സ്ഥലത്തുൾപ്പെടെ രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. റോഡ് വെട്ടിപ്പൊളിച്ച് തകരാർ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റ അനുമതി വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. പ്രദേശത്ത് നിരവധി കുടുംബങ്ങൾ വെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ്.