 
വണ്ടൂർ: ചില്ലറ വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യം കാളികാവ് എക്സൈസ് പിടികൂടി. തിരുവാലി താഴെകോഴിപറമ്പ് സ്വദേശി കദളി വീട്ടിൽ പ്രഭുവാണ് ( 36 ) പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ബെഡ്റൂമിലെ കട്ടിലിന്റെ അടിയിൽ നിന്നും 500 മില്ലി ലിറ്ററിന്റെയും,ഒരു ലിറ്ററിന്റെയും 40ഓളം മദ്യകുപ്പികൾ പിടിച്ചെടുത്തത്. നിലമ്പൂർ ബീവറേജിൽ നിന്നാണ് പ്രതി മദ്യം വാങ്ങിയിരുന്നത്. 
ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് ഇയാൾ തന്റെ സ്ക്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കാറുണ്ട്. ഇരട്ടി വിലക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്. കഴിഞ്ഞ ഒരുവർഷമായി ഇത്തരത്തിൽ ഇദ്ദേഹം മദ്യവിൽപന നടത്തുകയായിരുന്നുവെന്ന് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം.ഒ വിനോദ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പി.സുധാകരൻ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ അനീഷ്,എം.സുലൈമാൻ, മുഹമ്മദ് ഷരീഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.കെ നിമിഷ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.