പെരിന്തൽമണ്ണ: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും മറ്റും പൊലീസ് നീക്കം ചെയ്തു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളാണ് നീക്കിയത്.
നീക്കാൻ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടും മാറ്റാത്തവയാണ് എടുത്തുമാറ്റിയത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ,എസ്.ഐ. സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ബോർഡുകൾ നീക്കിയത്. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ അനധികൃത ബോർഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുംദിവസങ്ങളിലും ഇത്തരം ബോർഡുകൾ നീക്കൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.