
മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സബ്ജൂനിയർ,ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് ഫൈനൽ മത്സരം അരങ്ങേറും. വൈകിട്ട് 3.30ന് നടക്കുന്ന ജൂനിയർ വിഭാഗം ഫൈനലിൽ എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര മൈലപ്രം എസ്.സി മലപ്പുറത്തെ നേരിടും. വൈകിട്ട് 4.30ന് നടക്കുന്ന ജൂനിയർ വിഭാഗം ഫൈനലിൽ സാപ് അരീക്കോടും എൻ.എൻ.എം.എച്ച്.എസ്.എസ്. ചേലേമ്പ്രയും തമ്മിൽ ഏറ്റുമുട്ടും. സബ് ജൂനിയർ വിഭാഗം ലൂസേഴ്സ് ഫൈനൽ രാവിലെ 8 മണിക്ക് നടക്കും. അപ്പോളോ ആട്സ് ആന്റ് എസ്.സി. വള്ളിക്കുന്നും ടാസ്ക് മങ്ങാട്ടുപാലവും തമ്മിലാണ് മത്സരം. ജൂനിയർ വിഭാഗം ലൂസേഴ്സ് ഫൈനലിൽ എഫ്.ജി.സി. പെരിന്തൽമണ്ണ എം.എസ്.പി. മലപ്പുറത്തെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം. എല്ലാ മത്സരങ്ങളും മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും.