 
പെരിന്തൽമണ്ണ: അശരണരായ കിടപ്പുരോഗികൾക്ക് കരുതലായി അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ. എൻ.എസ്.എസ്,സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ 70,002 രൂപ സമാഹരിച്ച് അങ്ങാടിപ്പുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഭാരവാഹികൾക്കു കൈമാറി. സ്കുൾ പ്രിൻസിപ്പൽ ബെനോ തോമസ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.ടി.ബിജു, അങ്ങാടിപ്പുറം പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് എം.ടി.കുര്യാക്കോസ്, മനോജ് വീട്ടുവേലിക്കുന്നേൽ, പാലിയേറ്റീവ് സെക്രട്ടറി കെ.ടി.നൗഷാദലി, ജോർജ് ജേക്കബ്, സാബു കാലായിൽ, സിബി ജോസഫ് സംസാരിച്ചു.