
വണ്ടൂർ: വണ്ടൂർ ടൗൺ ജെ.സി.ഐയുടെ മൂന്നാമത് ഇൻസ്റ്റലേഷൻ പ്രോഗ്രാം വണ്ടൂർ ഇന്ത്യൻ ബെയ്ക്സിൽ വച്ച് നടന്നു. യോഗത്തിൽ അഡ്വ. സി.കെ സിദ്ധീഖ് മുഖ്യാതിഥിയായി. പാലിയേറ്റീവ് രംഗത്തെ വിക്ടർ ജോർജ്, മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവനത്തിനുള്ള അവാർഡ് നേടിയ എസ് സി.പി.ഒ കൃഷ്ണകുമാർ പോരൂർ എന്നിവരെ ആദരിച്ചു. ജെ.എഫ്.എം മീര മേനോൻ പുതിയ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുതിയ ഭാരവാഹികളായി പി.അബ്ദുൾ അസീസ് (പ്രസിഡന്റ്) കെ.മുനീർ (സെക്രട്ടറി) ഡോ.കെ.കെ.സുലൈമാൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഡോ.എം.നാജിഹ്, ശിഹാബ് അലൈവ്, അരുൺ ഗോപിനാഥ്, കെ.എസ്.ചിത്ര നേതൃത്വം നൽകി.