
കോട്ടക്കൽ: എഴുത്തൊരുമ പത്രപ്രവർത്തക കൂട്ടായ്മ നടത്തുന്ന ആദരം, അനുമോദനം,ലോഗോ പ്രകാശനം എന്നിവ ഇന്ന് നടക്കും. രാവിലെ 10ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ ഫോക്കസ് അക്കാദമിയിൽ നടക്കുന്ന പരിപാടിയിൽ എഴുത്തൊരുമ നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി വിജയികളെ അനുമോദിക്കും. പത്രപ്രവർത്തകരും ഗ്രന്ഥ രചയിതാക്കളുമായ അംഗങ്ങളെ ആദരിക്കും. സംഘത്തിന്റെ ലോഗോ പ്രകാശനവും എം.എൽ.എ നിർവഹിക്കും. കോട്ടക്കൽ നഗരസഭാ അദ്ധ്യക്ഷ ബുഷ്രാ ഷബീർ, പ്രതിപക്ഷ നേതാവ് ടി.കബീർ, വാർഡ് കൗൺസിലർ ഡോ.ഹനീഷ,പി.ഉസ്മാൻ കുട്ടി,രാജീവ് കോട്ടക്കൽ, സലീം ഫൈസൽ പങ്കെടുക്കും.