d
ചുങ്കത്തറ എസ്.എൻ.ഡി.പി യോഗം ചെമ്മന്തിട്ട ശാഖയുടെയുടെ നാല്പത്തിഅഞ്ചാമത് വാർഷിക പൊതുയോഗം യോഗം ബോർഡ് മെമ്പർ എൻ. സുന്ദരേശൻ ഉദ്ഘാടനം നിർവഹിക്കുന്നു

വണ്ടൂർ: ചുങ്കത്തറ എസ്.എൻ.ഡി.പി യോഗം ചെമ്മന്തിട്ട ശാഖയുടെ നാല്പത്തിഅഞ്ചാമത് വാർഷിക പൊതുയോഗം ജി. ഭാർഗ്ഗവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗം ബോർഡ് മെമ്പർ എൻ. സുന്ദരേശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ശാഖാ സെക്രട്ടറി ജി.പുരുഷോത്തമൻ അവതരിപ്പിച്ചു. 2022 വർഷത്തേക്ക് 25 ലക്ഷം രൂപയുടെ കരട് ബഡ്ജറ്റ് അംഗീകരിച്ചു. പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുദേവ ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.ടി ഓമനക്കുട്ടൻ, യൂണിയൻ കമ്മിറ്റി മെമ്പർ വി.ഡി രാജേഷ്, വനിതാസംഘം സെക്രട്ടറി ബിന്ദു സജി, യൂത്ത് മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് മിഥുൻ കുമാർ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ജി. പുരുഷോത്തമൻ സ്വാഗതവും കമ്മിറ്റി അംഗം വി.എം ജയപ്രകാശ് നന്ദിയും പറഞ്ഞു.