 
പറമ്പിൽ പീടിക: എസ്.എൻ.ഡി.പി യോഗം പറമ്പിൽ പീടിക ശാഖയുടെ കുടുംബയോഗം യൂണിയൻ കൺവീനർ പൂതേരി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം രൂപീകരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ബിജു പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഷാജി, അജയ കുമാർ, സി. ഷാജി എന്നിവർ സംസാരിച്ചു. വനിതാസംഘം ഭാരവാഹികളായി പുഷ്പ ശിവാനന്ദൻ (പ്രസിഡന്റ്), ബിന്ദു ഷാജി.കെ.കെ (വൈസ് പ്രസിഡന്റ്), ധന്യ അജയകുമാർ (സെക്രട്ടറി), കെ. ലളിത വാസു (ട്രഷറർ). മെമ്പർമാരായി പി. ബേബി രാധാകൃഷ്ണൻ, അപർണ്ണ ബിജു, ലിജിഷ ജയാനന്ദൻ, ദിവ്യ ഷാജി എന്നിവരെ തിരഞ്ഞെടുത്തു.