anganvadi
ചെറുമുക്ക് ജിലാനി നഗർ അംഗൻവാടി കെട്ടിടോദ്ഘാടന ചടങ്ങിൽ കെ.പി.എ മജീദ് എം.എൽ.എ സംസാരിക്കുന്നു.

തിരൂരങ്ങാടി: ചെറുമുക്ക് ജിലാനി നഗർ അംഗൻവാടി കെട്ടിടം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയായ ചടങ്ങിൽ കെ.പി.എ മജീദ് എം.എൽ.എ നാടിന് സമർപ്പിച്ചു. അംഗൻവാടിക്കായി നാട്ടുകാരാണ് ഏഴര ലക്ഷം രൂപ നൽകി മൂന്ന് സെന്റ് ഭൂമി വാങ്ങിയത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒള്ളക്കൻ സുഹ്ര ശിഹാബിന്റെയും വാർഡ് മെമ്പർ ഒള്ളക്കൻ സിദ്ധിഖിന്റെയും പരിശ്രമമാണ് അംഗൻവാടി നിർമ്മിക്കാൻ സഹായകമായത്. പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷവും തൊഴിലുറപ്പ് അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.വി. മൂസക്കുട്ടി, സ്ഥിര സമിതി അദ്ധ്യക്ഷരായ സി. ബാപ്പുട്ടി, പി. സുമിത്ര, വി.കെ. ഷമീന, വാർഡ് മെമ്പർ ഒള്ളക്കൻ ശിഹാബ്, ബ്ലോക്ക് മെമ്പർ ഒള്ളക്കൻ സുഹ്റ, മുൻമെമ്പർ മതാരി അബ്ദുറഹ്മാൻ കുട്ടി ഹാജി, സലീം പൂഴിക്കൽ, ഒള്ളക്കൻ ശിഹാബ്, സി.ഡി.പി.ഒമാരായ പ്രേമലീല, ജയശ്രീ, റംല, രജിത എന്നിവർ പ്രസംഗിച്ചു.