 
പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്കുള്ള ലോൺ വിതരണം നടത്തി. ലോൺ വിതരണം പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പറളി ധനലക്ഷ്മി ബാങ്ക് മാനേജർ അനിഷ ചെക്ക് കൈമാറി, ബാങ്ക് പ്രതിനിധി പ്രവീൺ, സുരേഷ് കളത്തിൽ, കെ.വി.രാമകൃഷ്ണൻ, പി.മുരളീധരൻ, പി.കെ.സുരേഷ്, പ്രശാന്ത് മങ്കര, സുശീല ഉണ്ണികൃഷ്ണൻ, എ.ബി ഹരിദാസ് ഏഴക്കാട്, ശഷിജ ശശികുമാർ എന്നിവർ പങ്കെടുത്തു.