sndp
എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ പുതുവത്സരാഘോഷം നടത്തി. യൂണിയൻ ഓഫീസിൽ നടന്ന പരിപാടി യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.ഭാസ്‌കരൻ പുതുവത്സര ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ, കൗൺസിലർ കെ.ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ നിവിൻ ശിവദാസ്, പ്രജീഷ് പ്ലാക്കൽ, അനിൽകുമാർ, ജ്യോതി ഉണ്ണികൃഷ്ണൻ വിജിഷ ഹരിദാസ് എന്നിവർ പങ്കെടുത്തു.