flag
ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിലേക്ക് മാനേജ്മെന്റ് വാങ്ങിയ ബസുകളുടെ ഫ്ലാഗ് ഒഫ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ സുരേഷ് നിർവഹിക്കുന്നു.

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ മാനേജ്മെന്റ് സ്വന്തമായി വാങ്ങിയ 6 ബസുകളുടെ ഫ്ലാഗ് ഓഫ്‌ പാലക്കാട്‌ എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ സുരേഷ് നിർവഹിച്ചു. ചടങ്ങിൽ എ.എം.വി. ഐ അനന്ദഗോപാലൻ, സ്കൂൾ മാനേജർ കെ. രാധാകൃഷ്ണൻ, സെക്രട്ടറി പി. സേതുമാധവൻ, ഡയറക്ടർമാരായ നാരായണൻ ടി.കെ.ഡി, പി. രാജൻ, പ്രിൻസിപ്പൽ ടി.എ. രാജീവ്‌, പി.ടി.എ പ്രസിഡന്റ് പങ്കെടുത്തു. ഡ്രൈവർമാർക്ക് എം.വി.ഐ ട്രാഫിക് ബോധവത്കരണം നടത്തി. സ്കൂളിലെ അദ്ധ്യാപകയുo കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് എം.എ ഹിന്ദിയിൽ നാലാം റാങ്ക് നേടിയ അമൃത. പിയെ മാനേജ്മെന്റ് മൊമെന്റോ നൽകി അഭിനന്ദിച്ചു.