 
പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് തൊഴിൽ മാർഗ നിർദ്ദേശ കേന്ദ്രം ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് സർക്കാർ, പ്രൈവറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ട അവസരങ്ങൾ കണ്ടെത്തി അപേക്ഷ കൊടുക്കൽ, രജിസ്‌ട്രേഷൻ, പരീക്ഷക്കും മറ്റുമുള്ള നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനുവേണ്ടിയാണ് തൊഴിൽ മാർഗ്ഗ നിർദ്ദേശ കേന്ദ്രം പഞ്ചായത്ത് ലൈബ്രറിയിൽ ആരംഭിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കെ.വി.പുണ്യകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശരവണകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഡി.രമേശൻ, അപ്പുകുട്ടൻ, ശശിധരൻ, സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ആർ.ഗോപാലകൃഷ്ണപിള്ള, എലപ്പുള്ളി പബ്ലിക്ക് ലൈബ്രറി ലൈബ്രേറിയൻ ജയന്തി മണി എന്നിവർ പങ്കെടുത്തു.