samam
സ്ത്രീ സമത്വത്തിനായൊരു സാംസ്‌കാരിക മുന്നേറ്റം സമം എന്ന പേരിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പിൽ നൃത്ത പരിശീലനം പൂർത്തീകരിച്ചവർക്കുള്ള അരങ്ങേറ്റ പരിപാടി പല്ലാവൂർ ഗവ: എൽ.പി.സ്‌കൂളിൽ പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലങ്കോട്: സ്ത്രീ സമത്വത്തിനായൊരു സാംസ്‌കാരിക മുന്നേറ്റം സമം എന്ന പേരിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പിൽ നൃത്ത പരിശീലനം പൂർത്തീകരിച്ചവർക്കുള്ള അരങ്ങേറ്റ പരിപാടി പല്ലാവൂർ ഗവ: എൽ.പി.സ്‌കൂളിൽ പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. രമേഷ് അദ്ധ്യക്ഷനായി.
പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ, ജനപ്രതിനിധികളായ വി.രജനി, രാജൻ, എ.സജില , പി.എസ്.പ്രമീള, നസീമ, മഞ്ജുള, വിനു, കൺവീനർ സ്പർശ , ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.ശാന്തകുമാരൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.ഇ.ഷൈമ നന്ദിയും പറഞ്ഞു.