പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 13,08,10,933 കിലോ നെല്ല്. 45812 കർഷകർക്കായി സംഭരിച്ച നെല്ലിന്റെ തുകയായ 348,39,89,544 രൂപ വിതരണം ചെയ്തതായും പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു.
ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് ചിറ്റൂർ താലൂക്കിൽ നിന്നാണ് 5,16,50,319 കിലോ നെല്ല്. ആലത്തൂർ താലൂക്കിൽ നിന്നും 44,500,261കിലോ, പാലക്കാട് 30,810,286, ഒറ്റപ്പാലം 20,283,73, പട്ടാമ്പി 18,15,295, മണ്ണാർക്കാട് 6,399 കിലോ നെല്ലുമാണ് സംഭരിച്ചിട്ടുള്ളത്.
ആകെ 49,656 കർഷകരുടെ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഒന്നാംവിള നെല്ല് സംഭരണം ഉടൻ പൂർത്തിയാകുമെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു.