award

മണ്ണാർക്കാട്: ജെ.സി.ഐ കർക്കിടംകുന്നിന് ജെ.സി.ഐ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അംഗീകാരം. ബാംഗ്ലൂർ മാരിയോട്ട് ഹോട്ടലിൽ നടന്ന ജെ.സി.ഐ ഇന്ത്യയുടെ വർഷാന്ത്യ ദേശീയ സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് ജെ.സി.രാഖി ജെയിൻ ജെ.സി.ഐ കർക്കിടംകുന്ന് പ്രസിഡന്റ് ഡോ. ഫസൽ റഹ്മാന് അവാർഡ് നൽകി. ജെ.സി.ഐ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെ.സി.ഐ പി.പി.പി കാർത്തികേയൻ, സോൺ 21ന്റെ സോൺ പ്രസിഡന്റ് ജെ.സി.ഐ പി.പി.പി ഡോ. സുശാന്ത് എന്നിവരും പങ്കെടുത്തു. 2021 വർഷത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.