
പാലക്കാട്: പാലക്കാട് മോഴിപുലം എൻ.എസ്.എസ് കരയോഗത്തിന്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പൊതുയോഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം എം.ദണ്ഡപാണി, ടി.മണികണ്ഠൻ, എം.ഉണ്ണികൃഷ്ണൻ, ദാമോദരൻ ഒലവക്കോട്, മോഹൻദാസ് പാലാട്ട്, എ.അജി, ബേബി ശ്രീകല, ആർ.സുകേഷ് മേനോൻ, സി.കരുണാകരനുണ്ണി, ഹരിദാസ് മച്ചിങ്ങൽ, വി.ഗോപിനാഥ്, കെ.പി രാജഗോപാൽ, ആർ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് കരയോഗം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി സന്തോഷ് കുമാർ (പ്രസിഡന്റ്), മുരളി പനങ്ങാട്ട് (വൈസ് പ്രസിഡന്റ്), ബാബു ജനാർദ്ധനൻ (സെക്രട്ടറി) ഇ.സുരേഷ് (ജോ. സെക്രട്ടറി), നാരയണൻ നായർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ മോഴിപുലം വനിതാസമാജം രൂപീകരണം നടന്നു. വി.സംഗീത കറൺവീനറായുള്ള അഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.