nano-fertilizer-

പാലക്കാട്: രാ​സ​വ​ള​ക്ഷാ​മം ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല​ക​ളി​ൽ ത​ളി​ക്കു​ന്ന പുതിയ വ​ള​പ്ര​യോ​ഗ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി കൃ​ഷിവ​കു​പ്പ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​സ​വ​ള ഉ​ൽ​പാ​ദ​ന വി​പ​ണ​ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഫാ​ർ​മേ​ഴ്‌​സ് ഫെ​ർ​ട്ടി​ലൈ​സേ​ർ കോ​ഓ​പ​റേ​റ്റി​വ് ലി​മി​റ്റ​ഡ് കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ല​ക​ളി​ൽ ത​ളി​ക്കു​ന്ന വ​ള​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​നോ വ​ള​ങ്ങ​ളെന്ന് അറിയപ്പെടുന്ന ഇവ കൃ​ത്യ​മാ​യ വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ നെ​ല്ലി​ന്റെ വ​ള​ർ​ച്ചാ ഘ​ട്ട​ത്തി​ൽ ഇ​ല​ക​ളി​ൽ ത​ളി ക്കാ​വു​ന്ന​താ​ണെ​ന്ന്​ കൃ​ഷി വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു.

ഒ​രു ചാ​ക്ക് യൂ​റി​യ മ​ണ്ണി​ൽ ചേ​ർ​ക്കു​ന്ന​തി​ന് പ​ക​രം 500 മി​ല്ലി നാ​നോ യൂ​റി​യ​ലി​ക്വി​ഡ് ഇ​ല​ക​ളി​ൽ ത​ളി​ച്ച് കൊ​ടു​ക്കാം. യൂ​റി​യ മ​ണ്ണി​ൽ ചേ​ർ​ക്കു​മ്പോ​ൾ 30- 40 ശ​ത​മാ​ന​മാ​ണ് ഫ​ല​പ്രാ​പ്‌​തി​യെ​ങ്കി​ൽ ഇ​ല​ക​ളി​ൽ ത​ളി​ച്ചു​കൊ​ടു​ക്കു​മ്പോ​ൾ 80 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നെ​ല്ലി​ൽ പ​ര​മാ​വ​ധി ചി​ന​പ്പ് പൊ​ട്ടു​മ്പോ​ഴോ അ​ടി​ക്ക​ണ രൂ​പം​കൊ​ള്ളു​ന്ന​തി​ന് മു​മ്പോ ഒ​രു ഏ​ക്ക​റി​ന് 500 മി​ല്ലി നാ​നോ യൂ​റി​യ ലി​ക്വി​ഡ് 100 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി ഇ​ല​ക​ളി​ൽ ത​ളി​ച്ച് കൊ​ടു​ക്കാ​വു​ന്ന​താ​ണ്. നാ​നോ യൂ​റി​യ ലി​ക്വി​ഡ് 500 മി​ല്ലി ബോ​ട്ടി​ലി​ന്​ 240 രൂ​പ​യാ​ണ് വി​ല.

സൾഫേറ്റ് ഒഫ് പൊട്ടാഷ്

പൊട്ടാഷ് വളത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സൾഫേറ്റ് ഒഫ് പൊട്ടാഷ് എന്ന വളവും ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്. സൾഫേറ്റ് ഒഫ് പൊട്ടാഷ് വളത്തിൽ 50 ശതമാനം പൊട്ടാസ്യം, 17.5 ശതമാനം സൾഫർ എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു ഏക്കറിന് ഒരു കിലോഗ്രാം സൾഫേറ്റ് ഒഫ് പൊട്ടാഷ് 100 ലിറ്റർ വെള്ളത്തിൽ കലർത്തി ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണ രൂപംകൊള്ളുന്ന സമയത്തും പാലുറക്കുന്നതിനു മുമ്പായും ഇലകളിൽ തളിച്ച് കൊടുക്കുന്നത് മണ്ണിൽ പൊട്ടാഷ് ചേർക്കുന്നതിന് പകരമാകുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒരു കിലോഗ്രാമിന് 86 രൂപയാണ് വില.

19 :19 :19 വളക്കൂട്ട്

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ വളങ്ങൾ 19 ശതമാനം വീതം അടങ്ങിയ വെള്ളത്തിൽ അലിയുന്ന ഇലകളിൽ തളിക്കാവുന്ന വളക്കൂട്ടാണ്. ഏക്കറിന് ഒരു കിലോഗ്രാം 19 :19 :19 വളക്കൂട്ട് 100 ലിറ്റർ വെള്ളത്തിൽ കലർത്തി ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണ രൂപംകൊള്ളുന്ന സമയത്തും തളിക്കാം. ഒരു കിലോഗ്രാമിന് 95 രൂപയാണ് വില.

കാത്സ്യം നൈട്രേറ്റ്

കാത്സ്യം കുറഞ്ഞ മണ്ണിൽ കുമ്മായം ഇടുക മാത്രമാണ് പ്രതിവിധി. എന്നാൽ സമയത്തു നല്ല കുമ്മായം ലഭിക്കാനുള്ള അഭാവം പരിഹരിക്കാൻ കാത്സ്യം നൈട്രേറ്റ് എന്ന വളക്കൂട്ട് ഏക്കറിന് 500 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ ചിനപ്പുകൾ കൂടുതൽ പൊട്ടുന്നതിനു സഹായകരമാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. ഒരു കിലോഗ്രാമിന് 70 രൂപയാണ് വില.

ബോറോൺ ഫെർട്ടിലൈസേർ

അഗ്രമുകുളങ്ങളുടെ വളർച്ചക്ക് പ്രധാനപ്പെട്ട മൂലകമാണ് ബോറോൺ. നെല്ലിന്റെ കതിര് നന്നായി രൂപപ്പെടാനും കതിരിൽ മണികൾ ശരിയായി രൂപപ്പെടാനും പതിര് കുറയാനും ബോറോൺ എന്ന മൂലകം വളരെ പ്രധാനമാണ്. 250 ഗ്രാം വീതം ബോറോൺ ഫെർട്ടിലൈസേർ അടിക്കണ രൂപംകൊള്ളുന്ന സമയത്തും പാലുറക്കുന്നതിനു തൊട്ടു മുമ്പായും ഇലകളിൽ തളിക്കാം. ഒരു കിലോഗ്രാമിന് 120 രൂപയാണ് വില. ഇഫ്‌ക്കോയുടെ ഇലകളിൽ തളിക്കുന്ന വളങ്ങൾ വളം വിൽപനശാലങ്ങളിൽ ലഭ്യമാണെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാ​സ​വ​ള​ ​ക്ഷാ​മം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

രാ​സ​വ​ള​ ​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​യാ​തൊ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ക്കാ​ത്ത​ ​സ​മീ​പ​നം​ ​അ​ങ്ങേ​യ​റ്റം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​രാ​ഷ്ട്രീ​യ​ ​കി​സാ​ൻ​ ​മ​ഹാ​സം​ഘ് ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​കു​റ്റ​പ്പെ​ടു​ത്തി.​​ക​ഴി​ഞ്ഞ​ ​ര​ണ്ടു​മാ​സ​മാ​യി​ ​ജി​ല്ല​യി​ൽ​ ​വ​ളം​ ​കി​ട്ടാ​ത്ത​ ​പ്ര​തി​സ​ന്ധി​ ​തു​ട​രു​ക​യാ​ണ്.​ ​അ​തി​നാ​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട്ട് ​ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ​ ​വ​ള​ങ്ങ​ൾ​ ​എ​ത്തി​ച്ചു​ ​കൊ​ടു​ക്കു​വാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യോ​ഗം​ ​സം​സ്ഥാ​ന​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​മു​ത​ലാം​തോ​ട് ​മ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​രാ​ഷ്ട്രീ​യ​ ​കി​സാ​ൻ​ ​മ​ഹാ​സം​ഘ് ​ജി​ല്ലാ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​വാ​സു​ദേ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ​ജീ​ഷ് ​കു​ത്ത​നൂ​ർ,​ ​കെ.​മ​ണി​ക​ണ്ഠ​ൻ,​ ​ശി​വ​ദാ​സ് ​നൊ​ച്ചു​ണ്ണി,​ ​എ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​കെ.​കാ​ർ​ത്തി​കേ​യ​ൻ,​ ​പ്ര​ജി​ത്ത് ​പു​ത്ത​ൻ​കു​ള​മ്പി​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.