kudumbaree

പാലക്കാട്: കുടുംബശ്രീ നേതൃ സംഗമം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെയും സ്ത്രീപക്ഷ നവകേരളം പദ്ധതി, കുടുംബശ്രീ ജില്ലമിഷനും പാലക്കാട് ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പെണ്ണിടം പദ്ധതിയുടെയും ഭാഗമായാണ് ആദ്യകാല സി.ഡി.എസ് ചെയർപേഴ്സൺമാരുടെ സംഗമം സംഘടിപ്പിച്ചത്. ആദ്യ കാലങ്ങളിൽ കുടുംബശ്രീക്ക് നേതൃത്വം നൽകിയ വനിതകളെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ, പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.സേതുമാധവൻ, എരിമയൂർ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ, കുടുംബശ്രീ മുൻ ഗവേർണിംഗ് ബോഡി അംഗവും പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റുമായ റിഷ പ്രേംകുമാർ, കുടുംബശ്രീ ഗവേർണിംഗ് ബോഡി അംഗം രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.സൈതലവി സ്വാഗതവും എ.ഡി.എം.സി സവ്യ എസ് നന്ദിയും പറഞ്ഞു.