
ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം നല്ലേപ്പിള്ളി ശാഖ മേപ്പള്ളം - കോട്ടപ്പള്ളം കുടുംബ യൂണിറ്റ് 16-ാം വാർഷിക സമ്മേളനവും ശ്രീ നാരായണ ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തി.
ചിറ്റൂർ യൂണിയൻ സെക്രട്ടറി ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എ. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. മായപ്പൻ, കെ. അജിത്കുമാർ, കെ. പത്മനാഭൻ , കെ.പി. ചന്ദ്രൻ, സ്വാമിനാഥൻ, വിപിൻ ചന്ദ്രൻ, ഹരിഹരസുദൻ, സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. യൂണിയൻ ഡയറക്ടർ കേശവൻ തിരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു.