pmicron

പാലക്കാട്: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കടുപ്പിച്ച് തമിഴ്നാട്. പാലക്കാട് ജില്ലയിലെ അതിർത്തികളിൽ തമിഴ്നാട് അധികൃതർ രണ്ടു ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അതിനാൽ അതുവഴി പോകുന്നവർ ഈ രേഖകൾ കരുതണമെന്നും പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പരിശോധനകൾക്ക് തുടക്കമായത്.