
കൊല്ലങ്കോട്: വെങ്ങുനാട് ദേശത്തിലെ പ്രധാന ഉത്സവമായ പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് ഇന്ന് ആഘോഷിക്കും. ധനു ഒന്നിന് അലച്ചം കെട്ടൽ ചടങ്ങ് കൊടിയേറിയതോടെ ക്ഷേത്രത്തിൽ മണ്ഡലവിളക്കുകൾക്കു തുടക്കമായി. അവകാശവിളക്കുകളായ ടാക്സി ഡ്രൈവേഴ്സ് വിളക്ക്, മൈനർ വിളക്ക്, തെക്കേത്തറ വിളക്ക്, ഇലക്ട്രിസിറ്റി വിളക്ക്, പുഴയ്ക്കൽ തറവിളക്ക്, ഇരഞ്ഞിമന്ദം ദേശംവിളക്ക്, പുളിമന്ദം ദേശവിളക്ക് എന്നിവ ആഘോഷിച്ചാണ് വെങ്ങുനാട് തട്ടകത്തിന്റെ ആഘോഷമായ പുലിക്കോട് അയ്യപ്പൻ കാവിലെ ആറാട്ട് മഹോത്സവം ഇന്ന് ആഘോഷിക്കുന്നത്.
മുഖ്യ രക്ഷാധികാരി വെങ്ങുനാട് സ്വരൂപം വലിയ കാരണവർ രവിവർമ്മ തമ്പുരാൻ സന്നിധരാകുന്ന ചടങ്ങിൽ ക്ഷേത്ര പൂജകൾക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി എന്നിവർ കാർമ്മികത്വം നൽകും.
............
ഉത്സവമായി ആറാട്ടിൽ