
കല്ലുവഴി: എസ്.എൻ.ഡി.പി യോഗം കല്ലുവഴി ശാഖയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഗുരുജി വനിതാ സ്വയംസഹായ സംഘത്തിന്റെ വാർഷികം ഒറ്റപ്പാലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രത്നകുമാരി ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്വയംപ്രഭ മുഖ്യ പ്രഭാഷണവും വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സുമ സുബ്രഹ്മണ്യൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി പി. പ്രസാദ്, രാജീവ്, കൺവീനർ കെ. പ്രസന്ന, ഷീബ, പ്രിയ എം.കെ തുടങ്ങിയവർ സംസാരിച്ചു.