
ശ്രീകൃഷ്ണപുരം: ലെഫ്റ്റ്. കേണൽ നിരഞ്ജൻ അനുസ്മരണം എളമ്പുലാശ്ശേരിയിലെ സ്മൃതി മണ്ഡപത്തിൽ നടന്നു. വിമുക്തഭടൻമാർ, സേവനത്തിലുള്ള സൈനികർ എന്നിവർ വീര സൈനികന് സല്യൂട്ട് നൽകി. തുടർന്ന് നിരഞ്ജന്റെ കുടുംബാംഗങ്ങൾ, കാരാകുറിശ്ശി ഗവ.ഹൈസ്‌കൂളിലെ എസ്.പി.സി കേഡറ്റുകൾ പുഷ്പ്പാർച്ചന നടത്തി.എക്സ് സർവീസ് ലീഗ് ബ്ലോക്ക് കമ്മിറ്റിയും എളമ്പുലാശ്ശേരി മഹാത്മാ എജുക്കേഷണൽ ട്രസ്റ്റ് സംയുക്തമായി നടത്തിയ അനുസ്മരണ യോഗം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കെ. പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത്, വൈസ് പ്രസിഡന്റ് രജിത, ട്രസ്റ്റ് ചെയർമാൻ പി. ഹരിഗോവിന്ദൻ, എക്സ് സർവീസ് ലീഗ് സംസ്ഥാന സെക്രട്ടറി വി.എസ്. കൃഷ്ണകുമാർ സംസാരിച്ചു.