
നെന്മാറ: നെല്ലിയാമ്പതി സ്വദേശി ജീപ്പ് ഡ്രൈവറെ അധിക്ഷേപിച്ച് കൈയ്യേറ്റശ്രമം നടത്തിയതിനെ ചൊല്ലി നെല്ലിയാമ്പതി പുലയൻ പാറയിൽ സംഘർഷം. പുല്ലുകാട് സ്വദേശിയായ ജീപ്പ് ഡ്രൈവർ അരുൻ സഫാരി സർവീസുമായി ആനമട മിസ്റ്റി വാലിയിൽ എത്തിയപ്പോൾ രമേശ്, രാധാകൃഷ്ണൻ എന്നിവർ തടഞ്ഞ് കൈയ്യേറ്റ ശ്രമം നടത്തി. ഇതിനു പ്രതികാരമായി ആനമട സ്വദേശികൾ പുലയൻ പാറയിൽ എത്തിയപ്പോൾ ജീപ്പ് ഡ്രൈവർ അരുണും പുല്ലുകാട് സ്വദേശികളും ചേർന്ന് ആനമട സ്വദേശികളെ ആക്രമിക്കുകയായിരുന്നു. പാടഗിരി പൊലീസ് എത്തി ഇരു വിഭാഗക്കാരെയും സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.