
വടക്കഞ്ചേരി: ദേശീയപാത ഐ.ടി.സിക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് ഇർഷാദ് (19). നിയാസ് (18) എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകൽ രണ്ട് മണിയോടു കൂടിയായിരുന്നു അപകടം. അങ്കമാലിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. അപകടസമയത്ത് മറ്റ് വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഹൈവേ പൊലീസ് സ്ഥലത്തെത്തിയിരുന്നു.