akta

ചിറ്റൂർ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ ) നല്ലേപ്പിള്ളി യൂണിറ്റ് 24ാം വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് എം.ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ ചിറ്റൂർ ഏരിയ സെക്രട്ടറി എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. എൽ.തങ്കം, എ.സുദേവൻ, വി.സുമതി, ജി.ഓമന, എസ്.സുനിത, എൻ.രാജി എന്നിവർ സംസാരിച്ചു.
എം.ശ്രീനിവാസൻ (പ്രസിഡന്റ് ), എ.സുദേവൻ (സെക്രട്ടറി), എൽ.തങ്കം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
മിനിമം പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, സീനിയോറിറ്റി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.