
ചെർപ്പുളശ്ശേരി: ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ തൃക്കടീരി സ്വദേശി മരിച്ചു. തൃക്കടീരി വാക്കുത്തു (അരവിന്ദം) അരവിന്ദാക്ഷൻ മകൻ അഭിലാഷ് അരവിന്ദാണ് (26) മരിച്ചത്. അഭിലാഷ് സഞ്ചരിച്ച വാഗ്നർ കാറിനു പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു. ബാംഗ്ലൂരുവിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അഭിലാഷ്. മാതാവ്: ബാലാമണി. സഹോദരി: അപർണ്ണ. സംസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും.