kpsta

കോങ്ങാട്: കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഹോളി ഫാമിലി വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടം പ്രതിഷേധാർഹമെന്നും വിദ്യാലയത്തിൽ സ്ഥാപിച്ച പ്രതിമകൾ നശിപ്പിക്കുകയും വിദ്യാലയം മലീമസമാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ ദുരൂഹതയുണ്ടെന്നും കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ. കെ.പി.എസ്.ടി.എ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ് വി. നൗഷാദ് ബാബു അദ്ധ്യക്ഷത വഹിച്ചു. അസീസ് ഭീമനാട്, യു.കെ. ബഷീർ, ജോയ് ജോസഫ്, ബെന്നി ജോസഫ്, എബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.