award

മണ്ണാർക്കാട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ ഏർപ്പെടുത്തിയ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് പുരസ്‌കാരത്തിന് യുവ എഴുത്തുകാരൻ പി.എം.വ്യാസൻ തിരഞ്ഞെടുക്കപ്പെട്ടു. സാഹിത്യ വിഭാഗത്തിനുള്ള അവാർഡിനാണ് അവാർഡ്. വ്യാസൻ എഴുതിയ ചാമ്പക്ക എന്ന പുസ്തകത്തിലൂടെ സ്വന്തം നാടിന്റെ മനോഹരമായ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ കഴിഞ്ഞതായി ജൂറി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ കലാകായിക പാലിയേറ്റിവ് കൊവിഡ് പ്രതിരോധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് നൽകിവരുന്നത്. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 20ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫ് പറഞ്ഞു.