thadayana
ഗായത്രി പുഴയ്ക്ക് കുറുകെയുള്ള കാരപ്പറമ്പിലെ തടയണയിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിൽ

കൊ​ല്ല​ങ്കോ​ട്:​ ​ഗാ​യ​ത്രി​പ്പു​ഴ​യി​ൽ​ ​പ​ത്തു​ ​കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ​ ​ഇ​രു​പ​തോ​ളം​ ​ത​ട​യ​ണ​ക​ളി​ൽ​ ​മ​ണ്ണ​ടി​ഞ്ഞു​കൂ​ടി​ ​വെ​ള്ള​മി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യി​ൽ.​ ​മീ​ങ്ക​ര​ഡാം​ ​മു​ത​ൽ​ ​കൊ​ല്ല​ങ്കോ​ട് ​ആ​ല​മ്പ​ള്ള​ത്തി​നു​മി​ട​യി​ലു​ള്ള​ ​ത​ട​യ​ണ​ക​ളി​ലാ​ണ് ​വെ​ള്ള​മി​ല്ലാ​ത്ത​ത്.​ ​ത​ട​യ​ണ​ ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​അ​പാ​ക​ത​യും​ ​അ​ടി​ഞ്ഞു​കൂ​ടി​യ​ ​മ​ണ്ണ് ​മാ​റ്റാ​താ​യ​തു​മാ​ണ് ​വെ​ള്ള​ക്കുറവിന് ​ഇ​ട​യാ​ക്കി​യ​ത്.
ഭൂ​ഗ​ർ​ഭ​ജ​ല​ ​സം​വി​ധാ​നം​ ​നി​ല​നി​റു​ത്താ​നും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​കി​ണ​റു​ക​ൾ,​ ​കു​ള​ങ്ങ​ൾ​ ​എ​ന്നി​വ​യി​ലും​ ​കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും​ ​വെ​ള്ളം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​ത​ട​യ​ണ​ക​ൾ​ ​സ​ഹാ​യ​ക​മാ​കും.​ ​എ​ന്നാ​ൽ​ ​ഇ​വി​ടെ​ ​അ​ശാ​സ്ത്രീ​യ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തി​യ​തി​നാ​ൽ​ ​മ​ഴ​ക്കാ​ല​ത്ത് ​വെ​ള്ളം​ ​ഒ​ഴു​കി​ ​വ​രു​മ്പോ​ൾ​ ​അ​തേ​വേ​ഗ​ത​യി​ൽ​ ​ത​ട​യ​ണ​യി​ൽ​ ​നി​ൽ​ക്കാ​തെ​ ​ഒ​ഴു​കി​പ്പോ​കു​ന്ന​ ​സ്ഥി​തി​യാ​ണ് ​ഇ​വി​ടെ​ ​ഉ​ള്ള​ത്.
ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​നി​ർ​മ്മി​ച്ച​ ​ത​ട​യ​ണ​ ​ഉ​പ​യോ​ഗ​പ്പെ​ടാ​ത്ത​തി​ൽ​ ​നാ​ട്ടു​കാ​രി​ലും​ ​പ്ര​തി​ഷേ​ധ​മു​ണ്ട്.​ ​നി​ല​വി​ലെ​ ​ത​ട​യ​ണ​ക​ളി​ൽ​ ​ഷ​ട്ട​റു​ക​ൾ​ ​ഇ​ല്ലാ​ത്ത​തും​ ​വെ​ള്ളം​ ​ഒ​ഴു​കി​ ​പോ​കാ​ൻ​ ​കാ​ര​ണ​മാ​കു​ന്നു.

സംഭരണശേഷിക്കനുസരിച്ച് വെള്ളം തടയണകളിൽ നിലനിറുത്തണം

ഇപ്പോഴുള്ള തടയണകളിൽ വെള്ളം ഒഴുകിപ്പോകുന്ന ചാലുകൾ രണ്ടടിയോളമോ അതിൽ കൂടുതൽ ഉയരത്തിലോ കോൺക്രീറ്റ് ചെയ്താൽ തടയണയുടെ സംഭരണശേഷി അനുസരിച്ച് വെള്ളം തടയണകളിൽ നിലനിറുത്താനാകും. ഇതോടെ ജില്ലയുടെ തെക്ക്- കിഴക്കൻ പ്രദേശമായ മുതലമട മുതൽ വടവന്നൂർ ആലമ്പള്ളം വരെയുള്ള ഇരുപതോളം തടയണകൾ ജലസമൃദമാകും. ഇതോടെ വരൾച്ചയിൽ നിന്നും രക്ഷനേടുന്നതോടൊപ്പം കുടിവെള്ളം, കാർഷികാവശ്യം, ഭൂഗർഭ ജലവിതാനം എന്നിവയക്കും സഹായകമാകും.

വർഷങ്ങൾക്കായി മണ്ണും ചെളിയും അടിഞ്ഞുകൂടിയതിനാൽ ജലസംഭരണത്തിന്റെ ശേഷി കുറയാൻ കാരണമായി. ത്രിതല പഞ്ചായത്തോ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാനും നടപടിയുണ്ടാകണം.