 
കൊല്ലങ്കോട്: രണ്ടുദിവസങ്ങളിലായി കൊല്ലങ്കോട് നടന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി എം.ആർ.മഹേഷ് കുമാറിനെയും പ്രസിഡന്റായി ടി.ജയപ്രകാശിനെയും തിരഞ്ഞെടുത്തു. വി.ജെ.ജോൺസണാണ് ജില്ലാ ട്രഷറർ. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു സംസാരിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങൾ പിൻവലിക്കുക, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും പ്രീ പ്രൈമറി ക്ലാസുകൾ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.വേണുഗോപാൽ, സംസ്ഥാന സെക്രട്ടറി ഡി.സുധീഷ്, എം.കെ.നൗഷാദലി, എം.എ.അരുൺകുമാർ, പി.സുമംഗല, കെ.പ്രഭാകരൻ, കെ.പ്രസാദ് എന്നിവർ സംസാരിച്ചു.