അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. പുതൂർ പഞ്ചായത്തിലെ താഴെ മുള്ളി ഊരിലെ ഈശ്വരി - കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് വളർച്ച കുറവുള്ളതും ഗർഭപാത്രത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും മരണകാരണമാകാമെന്ന് ആശുപത്രി വൃത്തങ്ങളറിയിച്ചു. ഈശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അമിത ബ്ലഡ് പ്രഷറും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു.