fire
​മു​ത​ല​മ​ട​ ​ചെ​മ്മ​ണാ​മ്പ​തി​ ​നീ​ളി​പ്പാ​റ​യി​ലെ​ ​സ്റ്റാ​ർ​ ​ച​കി​രി​ ​ക​മ്പ​നി​യി​ൽ​ തീപിടിച്ചപ്പോൾ കെടുത്താൻ ശ്രമിക്കുന്ന അഗ്നിരക്ഷാ പ്രവർത്തകർ.

കൊല്ലങ്കോട്: മുതലമട ചെമ്മണാമ്പതി നീളിപ്പാറയിലെ സ്റ്റാർ ചകിരി കമ്പനിയിൽ തീപിടിത്തത്തിൽ ചകിരി നാരുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നു മണിയോടെയാണ് സംഭരിച്ചു വെച്ച ചകിരി നാരുകളിൽ തീപിടിത്തമുണ്ടായത്. ചകിരി സംഭരണ കേന്ദ്രത്തിൽ പ്രവർത്തനം നടത്തുന്നതിനിടെ ട്രാക്ടറിന്റെ ഫാൻ ഫെൽട്ട് പൊട്ടിക്കുമ്പോഴുള്ള സ്പാർക്കിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നു. കയറ്റുമതിക്കായി സംഭരിച്ചു വെച്ച 31 ലക്ഷം രൂപയുടേതിൽ 14 ലക്ഷം രൂപയുടെ ചകിരി നാരുകൾ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായ നിമിഷം തന്നെ ഫയർ ആൻഡ് സേഫ്റ്റി നിർദ്ദേശപ്രകാരം കമ്പനിയിലെ ജീവനക്കാർ തന്നെ തീയണയ്ക്കുന്ന പ്രവർത്തനം നടത്തി. കൊല്ലങ്കോട് ചിറ്റൂർ അഗ്നി രക്ഷാപ്രവർത്തകർ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. കൊല്ലങ്കോട് ഫയർ ആൻഡ് റെസ്‌ക്യൂവിൽ നിന്നും രണ്ടു യൂണിറ്റ് സ്റ്റേഷൻ ഓഫീസർ രമേഷിന്റെ നേതൃത്വത്തിലും ചിറ്റൂർ ഫയർ സർവീസും ചേർന്നാണ് തീയണച്ചത്.