udf

പാലക്കാട്: ഡി.സി.സി ഓഫീസ് ആക്രമണം സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. ജില്ലയിലുടനീളം കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും വ്യാപകമായി തകർത്തു. അക്രമികൾക്ക് പ്രചോദനവും സംരക്ഷണം നൽകുന്ന സി.പി.എം നിലപാട് പ്രതിഷേധാർഹമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കല്ലെറിഞ്ഞ് പാലക്കാടിന്റെ സമാധന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുകയാണ്. പൊലീസ് നിഷ്‌ക്രിയത്വം തുടർന്നാൽ പ്രതിഷേധ സമരങ്ങൾക്ക് വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.