
ശ്രീകൃഷ്ണപുരം: ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു. മുണ്ടൂർ പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ പുഞ്ചപ്പാടത്ത് ശനിയാഴ്ച്ച പകൽ ഒരു മണിയോടെ ബോധരഹിതനായി കിടന്ന ഇയാളെ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരും പൊലീസും കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ പിറ്റേദിവസം മരണപ്പെട്ടു.
പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തമിഴ്നാട് സ്വദേശി വിനായകനാണെന്ന വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സി.ഐ കെ.എം. ബിനീഷ് അറിയിച്ചു. ഫോൺ: 9497941923.