inogration
ചെർപ്പുളശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ഇലഞ്ഞി പൂമണം പദ്ധതിയുടെ ഉദ്ഘാടനം ഇലഞ്ഞി തൈ നട്ട് പി.മമ്മിക്കുട്ടി എം.എൽ.എ നിർവഹിക്കുന്നു.

ചെർപ്പുളശ്ശേരി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് ഇലഞ്ഞി പൂമണം പദ്ധതിയുമായി അടയ്ക്കാപുത്തൂർ സംസ്‌കൃതി. പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ മുൻവശത്തായി ആദ്യ ഇലഞ്ഞി തൈ നട്ട് പി. മമ്മിക്കുട്ടി എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദ്ദീഖ് ഹുസൈൻ, വാർഡ് കൗൺസിലർ എ.സൗമ്യ, സംഘാടക സമിതി ഫിനാൻസ് ചെയർമാൻ ബാലകൃഷ്ണൻ, പ്രിൻസിപ്പൽ റീന, പ്രധാനദ്ധ്യാപിത ഉഷാരത്നം, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സിദ്ദിഖ്, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ പങ്കെടുത്തു. നൂറ് ഇലഞ്ഞി തൈകളും ചടങ്ങിൽ വിതരണം ചെയ്തു.