kuttan-aasan
ഔദ്യോഗിക ബഹുമതികളോടെ കുട്ടനാശാന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നു

ചെർപ്പുളശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച കഥകളി ആചാര്യൻ വെള്ളിനേഴി അടക്കാപുത്തൂർ ലീല നിവാസിൽ കലാമണ്ഡലം കുട്ടനാശാന് (84)നാട് കണീരോടെ വിട നൽകി. ഇന്നലെ വൈകീട്ട് വീടുവളപ്പിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. പേരമകൻ ആനന്ദ് ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് വേണ്ടി പുഷ്പചക്രം അർപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, പി. മമ്മിക്കുട്ടി എം.എൽ.എ, കെ. പ്രേംകുമാർ എം.എൽ.എ, കലാമണ്ഡലം ഗോപി, കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, സദനം കൃഷ്ണൻ കുട്ടി, സദനം ഹരികുമാർ, കലാനിലയം ഗോപാലകൃഷ്ണൻ, ഡോ. വെള്ളിനേഴി അച്ചുതൻ കുട്ടി എന്നിവരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.