 
ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയന് കീഴിലെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തക കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ രാജ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സി.സി. ജയൻ, എം. അരവിന്ദാക്ഷൻ, സി. സതീശൻ, ബി. വിജയകുമാർ, ചന്ദ്രൻ വാക്കട, പി. സുധീഷ് എന്നിവർ സംസാരിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സമർപ്പിച്ച ഫ്‌ളോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഇത് ഗുരുദേവനോടുള്ള അനാദരവായി കണ്ട് ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ പറഞ്ഞു.