congress
പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വർഷങ്ങളായി തകർന്ന കിടക്കുന്ന പാലക്കാട് നഗരത്തിലെ റോഡുകൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡുകളെല്ലാം പൂർണമായും തകർന്ന അവസ്ഥയിലാണ്. 150 കലോമീറ്ററോളം വരുന്ന നഗരത്തിൽ ചെറുതും വലുതുമായ റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള യാതൊരു നടപടികളും ഇതുവരെ നഗരസഭ സ്വീകരിച്ചിട്ടില്ല. ഈ അവസ്ഥയിൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ ടോൾ പിരിവ് ഏർപ്പെടുത്താനുള്ള അധികൃതരുടെ നീക്കം യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമാണെന്ന് യോഗം കുറ്റപ്പെടുത്തി. കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാലൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ രാമകൃഷ്ണൻ, പ്രഭുൽ കുമാർ, സി.നിഖിൽ, പി.എസ്.വിബിൻ, റാഫി ജൈനിമേട്, സഹീർ ഷമീന, എം.എം.തോമസ്, ആർ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.