train

പാലക്കാട്: മ​ല​ബാ​റി​ൽ ട്രെ​യി​ൻ​ യാത്രക്കാരു​ടെ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ന്നു. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ എ​ക്സ്​​പ്ര​സാ​യി മാ​റി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക്​ ഫ​ല​ത്തി​ൽ ​ട്രെ​യി​ൻ യാ​ത്ര അ​പ്രാ​പ്യ​മാ​യ അ​വ​സ്ഥ​യാ​ണ്. ചെ​റി​യ ശ​മ്പ​ള​ത്തി​ന്​ ജോ​ലി​ചെ​യ്യു​ന്ന​വ​ർ സ്ഥി​ര​മാ​യി ആ​ശ്ര​യി​ച്ച ട്രെ​യി​നു​ക​ൾ ഇ​പ്പോ​ൾ എ​ക്സ്​​പ്ര​സു​ക​ൾ എ​ന്ന പേ​രി​ൽ നി​ര​ക്ക്​ കൂ​ട്ടി​യാ​ണ്​ ഓ​ടു​ന്ന​ത്. കൂ​ലി കി​ട്ടി​യാ​ലും വ​ണ്ടി​ക്കൂ​ലി ഒ​ക്കാ​ത്ത അ​വ​സ്ഥ കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ചതായി യാത്രക്കാർ പറയുന്നു.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ പാലക്കാട് - എറണാകുളം, എറണാകുളം - പാലക്കാട്,ഷൊർണൂർ- കണ്ണൂർ, കണ്ണൂർ - ഷൊർണൂർ, ഷൊർണൂർ - എറണാകുളം, എറണാകുളം - ഷൊർണൂർ മെമു സർവീസുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഷൊർണൂർ - കോയമ്പത്തൂർ, പാലക്കാട് ടൗൺ - ഈറോഡ് എന്നിവ പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. കൂടാതെ ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന രണ്ട് പാസഞ്ചർ ട്രെയിനുകളും പുനരാരംഭിച്ചിട്ടല്ല. വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവീസുകൾ തുടങ്ങണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

ലോക്ക് ഡൗണിന് മുമ്പ് സർവീസ് നടത്തിയിരുന്ന ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ മു​ഴു​വ​നായി പു​ന​സ്ഥാ​പി​ക്കാനും റെയിൽവേ തയ്യാറായിട്ടില്ല. ഹാ​ൾ​ട്ട്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോപ്​ അ​നു​വ​ദി​ക്കാ​ത്ത​തും യാത്രാ ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്. എ​ക്സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളി​ൽ പേ​രി​ന്​ ര​ണ്ടോ നാ​ലാ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മെ​ന്‍റു​ക​ളാ​ണു​ള്ള​ത്. കൊ​വി​ഡ്​ പ​ട​രു​ന്ന​തി​നി​ട​യി​ലും ഈ ​ക​മ്പാ​ർ​ട്ട്​​മെ​ന്‍റു​ക​ളി​ൽ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ്​ കൊ​ണ്ടു​പോ​വു​ന്ന​ത്. ഇ​ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​വു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​​പ്പെ​ടു​ന്നു. അ​തി​നി​ടെ, ലോ​കോ പൈ​ല​റ്റു​മാ​ർ​ക്ക്​ കോ​വി​ഡ് ബാ​ധി​ച്ചു എ​ന്ന ​കാ​ര​ണം ട്രെ​യി​ൻ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​ത്​ മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ര​ട്ടി പ്ര​തി​സ​ന്ധി​യാ​യി.​

പാ​സ​ഞ്ച​റുകൾ അ​നു​വ​ദി​ക്ക​ണം, യോഗം നാളെ

കോ​ഴി​ക്കോ​ട് ​നി​ന്ന്​ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പോ​കു​ന്ന പ​തി​വ്​ യാ​ത്ര​ക്കാ​ർ നിലവിൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ക​ൽ ക​ണ്ണൂ​ർ ക​ട​ന്നു​പോ​കു​ന്ന പാ​സ​ഞ്ച​ർ ​ട്രെ​യി​നു​ക​ൾ വ​ള​രെ കു​റ​വാ​ണ്. കോ​യ​മ്പ​ത്തൂ​ർ - ​മം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ർ - ക​ണ്ണൂർ ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ എ​ക്സ്​​പ്ര​സാ​യി മാ​റി​യ​ത്​ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ്​. പ​ഴ​യ​പോ​ലെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ഇവരുടെ ആ​വ​ശ്യം. നാളെ​ ​പാ​ല​ക്കാ​ട്​ ഡി​വി​ഷ​ന്​ കീ​ഴി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം സ​തേ​ൺ റെ​യി​ൽ​വേ വി​ളി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലെ​നി​ലാ​ണ്​ യോ​ഗം. ജ​ന​ങ്ങ​ളു​ടെ ദു​രി​തം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ എം.​പി​മാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ യാ​ത്ര​നി​ര​ക്കി​ള​വ്​ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്​​ത​മാ​ണ്.


സർവീസ് മുടങ്ങിയ ട്രെയിൻ

പാലക്കാട് ഡിവിഷന് കീഴിൽ ഷൊർണൂർ - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06023) കണ്ണൂർ - ഷൊർണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06024), കണ്ണൂർ - മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് (06477), മംഗളൂരു - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06478), കോഴിക്കോട് - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06481), കണ്ണൂർ - ചെറുവത്തൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂർ - മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് (06491), മംഗളൂരു - കോഴിക്കോട് എക്സ്പ്രസ് (16610) എന്നിവയാണ് മുടങ്ങിയത്.