home
കെ.എസ്‌.യു ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അയിലൂർ കോഴിക്കാട് സ്വദേശി അഞ്ജനക്കും കുടുംബത്തിനും കൈമാറുന്നു.

നെന്മാറ: കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിലൂർ, കോഴിക്കാട് സ്വദേശിനിയായ അഞ്ജനയ്ക്കും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.എൽ.എ വി. ടി. ബലറാം, കെ.എ. ചന്ദ്രൻ, കെ.എസ്‌.യു പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്‌, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജി. എൽദോ, പത്മ ഗിരീശൻ, മുൻ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, സി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.