ke-ismail

പാലക്കാട്: ഇടുക്കിയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ വിഷയത്തിൽ പ്രതികരണവുമായി പട്ടയം അനുവദിച്ച കാലത്തെ റവന്യു മന്ത്രിയും സി.പി.ഐ നേതാവുമായ കെ.ഇ. ഇസ്മായിൽ. പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. അനധികൃത പട്ടയങ്ങൾ നൽകിയിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. അർഹതയില്ലാത്ത പട്ടയം ഏതാണെങ്കിലും അത് റദ്ദാക്കണം. മൂന്നാറിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി കുടിൽകെട്ടി താമസിക്കുന്ന തികച്ചും അർഹരായവർക്കാണ് അന്ന് പട്ടയം നൽകിയത്. വേറെ നിവൃത്തിയില്ലാതെ വ്യക്തികൾ കൈവശപ്പെടുത്തി താമസിക്കുന്ന സ്ഥലങ്ങൾക്കാണ് സാധാരണഗതിയിൽ പട്ടയം കൊടുക്കേണ്ടത്.

അന്ന് പട്ടയം നൽകിയതിൽ കൂടുതലും രണ്ടു സെന്റിൽ താഴെയുള്ളവർക്കാണ്. സി.പി.എം ഓഫീസും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. അവർക്ക് കൂടുതൽ സ്ഥലം നൽകി. ആ സ്ഥലം ഏറെക്കാലമായി അവർ കൈവശം വച്ചതാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം.എം. മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? ഞാനും മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ട്. വി.എസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽ.ഡി.എഫ് തന്നെ വിലയിരുത്തിയതാണ്. പട്ടയം റദ്ദാക്കാനുള്ള ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ അല്ലെന്നും ഇസ്മായിൽ പറഞ്ഞു.

 ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യം​ ​റ​ദ്ദാ​ക്കി​യ​ത് നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ​:​ ​കോ​ടി​യേ​രി

ഇ​ട​തു​ ​സ​ർ​ക്കാ​രി​ന്റെ​ 2019​ലെ​ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ​ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യം​ ​റ​ദ്ദാ​ക്കി​യ​തെ​ന്നും​ 60​ ​ദി​വ​സ​ത്തി​ന​കം​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യാ​ൽ​ ​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​പ​ട്ട​യം​ ​നി​യ​മാ​നു​സൃ​ത​മാ​യി​ ​ന​ൽ​കു​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ 2019​ൽ​ ​മ​റ്റ് ​പ​ട്ട​യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യം​ ​നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​ ​റ​ദ്ദാ​ക്കി​ ​നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ന​യ​ ​തീ​രു​മാ​ന​മാ​ണ്.​ ​നി​ല​വി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യ​മു​ള്ള​വ​ർ​ക്ക് ​വാ​യ്പ​ ​പോ​ലും​ ​കി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സി.​പി.​ഐ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​രും​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​പ്പോ​ൾ​ ​ആ​രെ​യും​ ​ഒ​ഴി​പ്പി​ക്കി​ല്ല.​ ​ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യ​ ​ഭൂ​മി​യി​ൽ​ ​ഹോ​ട്ട​ലു​ക​ളും​ ​റി​സോ​ർ​ട്ടു​ക​ളും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​പ​രി​ശോ​ധി​ച്ച് ​നി​യ​മാ​നു​സൃ​ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.