bjp

കൊല്ലങ്കോട്: മലയോര മേഖലയിൽ വന്യ ജീവികളുടെ ഭീഷണിയും കൃഷി നാശത്തിനും കർഷകർക്ക് ശാശ്വത പരിഹാരം വേണമെന്ന് ഭാരതീയ കർഷകമോർച്ച നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹരിദാസ് ചുവട്ടു പാടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.ജി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ. വേണു ട്രഷറർ എ.സി. ശെൽവൻ കമ്മിറ്റി അംഗങ്ങളായ ചെന്താമരാക്ഷൻ ഗിരിദാസ് മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് എന്നിവർ സംസാരിച്ചു. ആർ.ആർ.ടി രൂപീകരിക്കുക, സൗരോർജ്ജ വേലി കാര്യക്ഷമമാക്കുക, കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകുക, ട്രഞ്ച് നിർമ്മിക്കണമെന്നും നെല്ലിന്റെ താങ്ങ് വില 35 രൂപയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.