inogration

പാലക്കാട്: പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കിടപ്പിലായ രോഗികൾക്ക് ജെ.സി.ഐ എം.എ.പ്ലൈ എൻ.ജി.ഒയുടെ സഹായഹസ്തം. 25 കുടുംബങ്ങൾക്കാണ് റൈസ് ബാഗും ബെഡ്ഷീറ്റുകളും വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ജെ.സി.ഐ മേഖലാ അദ്ധ്യക്ഷൻ രാഗേഷ് മേനോൻ സഹജീവനം പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഇ.കെ. വാര്യർക്ക് കിറ്റുകൾ കൈമാറി നിർവഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് ഹിതേഷ് ജെയിൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഉപാദ്ധ്യക്ഷൻ അജയ് ശേഖർ, മുൻ പ്രസിഡന്റ് എം. മനോഹരൻ, സെക്രട്ടറി ദിയ നിഖിൽ, ട്രഷറർ ആർ. രഞ്ജിത്ത്, പ്രശാന്ത് കലിങ്കൽ എന്നിവർ പങ്കെടുത്തു.