marriage
ചിന്ദു മാനസിന്റെയും ഐശ്വര്യയുടെയും വിവാഹചടങ്ങിൽ നിന്ന്.

പാലക്കാട്: സമൂഹത്തിന് പുതിയൊരു സന്ദേശവുമായി സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശേരി ശ്രീനിവാസന്റെയും ബിന്ദു ശ്രീനിവാസന്റെയും മകൾ ഐശ്വര്യയുടെ വിവാഹം. വിവാഹം കച്ചവടമല്ലെന്നുള്ള സന്ദേശം ഉയർത്തിയായിരുന്നു ചടങ്ങ്. പൂജയും നിറപറയും നിലവിളക്കും ഒന്നുമില്ലാതെ തുളസിമാല ചാർത്തിയാണ് പട്ടാമ്പി പരുതൂർ പുഴയ്ക്കൽ കളത്തിൽ പി.കെ. ചെല്ലുക്കുട്ടിയുടെയും ഷീലയുടെയും മകൻ ചിന്ദു മാനസുമായുള്ള വിവാഹം നടന്നത്. സ്ത്രീധനവും ആഭരണവും വധൂവരൻമാരുടെ വീട്ടുകാർ ഉപേക്ഷിച്ചിരുന്നു. വിവാഹം കച്ചവടമല്ലെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വിവാഹം നടത്തിയതെന്ന് ജൈവ കർഷകനും ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ പുതുശ്ശേരി ശ്രീനിവാസൻ പറഞ്ഞു.