
പാലക്കാട്: എസ്.എൻ.ഡി.പി യോഗം സ്ഥാപക വൈസ് പ്രസിഡന്റ് ഡോ. പൽപ്പുവിന്റെ 72-ാമത് ചരമവാർഷികം സ്മൃതിദിനമായി പാലക്കാട് യൂണിയൻ ആചരിച്ചു. പാലക്കാട് യൂണിയൻ ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് നേതൃത്വം നൽകി. ജാതീയ അസമത്വങ്ങൾക്കെതിരെ കേരള സമൂഹത്തിൽ വിപ്ലത്തിന് തുടക്കം കുറിച്ച നേതാവാണ് ഡോ. പൽപ്പു എന്ന് അദ്ദേഹം അനുസ്മരിച്ചു. യൂണിയൻ കൗൺസിലർ വി. രജേഷ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി നിവിൻ ശിവദാസ്, കേന്ദ്ര കമ്മിറ്റി അംഗം പ്രജീഷ് പ്ലാക്കൽ, വനിതാ സംഘം ട്രഷറർ ജ്യോതി ഉണ്ണിക്കൃഷ്ണൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.