
പാലക്കാട്: ജനതാദൾ (എസ്) പാലക്കാട് മണ്ഡലം പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ഫോർട്ട് പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി.കെ. പത്മനാഭൻ, ബഷീർ, ജബ്ബാറലി, യുവ ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി എം. ലെനിൻ, മണ്ഡലം ഭാരാവാഹികളായ സുന്ദരൻ, അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു. റിട്ടേണിംഗ് ഓഫീസർ കെ. പ്രേംകുമർ യോഗം നിയന്ത്രിച്ചു. എ. രമേഷ് കുമാർ പ്രസിഡന്റായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.