
പാലക്കാട്: കല്ലേകുളങ്ങര ഏമൂർഭഗവതി ക്ഷേത്രം ശ്രീകോവിൽ നവീകരണത്തിനായുള്ള കൃഷ്ണശില ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ചു. ക്ഷേത്രം മേൽശാന്തി രവിശങ്കർ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നവീകരണ കലശകമ്മിറ്റി പ്രസിഡന്റ് ഡി.വി. കൃഷ്ണപ്രസാദ്, സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സോഹൻ, ഏമൂർഭഗവതി ദേവസ്വം സൂപ്പർവൈസർ മോഹനസുന്ദരൻ, കമ്മിറ്റിയംഗങ്ങളായ അച്യുതൻകുട്ടി മേനോൻ, ജനാർദ്ധനൻ, പ്രകാശൻ, സുധീർ കാളിദാസൻ, മണികണ്ഠകുമാർ, മണികണ്ഠൻ, പ്രീത, ഹരിദാസ് എന്നിവർ പങ്കെടുത്തു.